Top News
orange alert for 4 districts

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു, നാളെ കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ തുലാവർഷം എത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കാസർകോടും കണ്ണൂരും ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റന്നാൾ വടക്കൻ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്.

പെട്ടെന്നുള്ള ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മഴ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും നിർദേശിക്കുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു