Top News
Sonam Wangchuk protest at Jantar Mantar Delhi

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

നിലവിൽ സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാനാണ് അന്തിമ തീരുമാനം. സംഭവത്തിൽ കോടതിക്ക് നന്ദി അറിയിച്ച് സോനത്തിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി.

സോനത്തിന്റെ മോശമായ ആരോഗ്യസ്ഥാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഗീതാഞ്ജലി കോടതിയെ സമീപിച്ചത്. സിജെപി സമരത്തിനിടെ ഇന്നലെ ദില്ലിയിൽ വലിയ സംഘർഷമുണ്ടായി.

സംഘർഷത്തിൽ എഴുപത് പേരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

അഞ്ച് ഐപിഎസുകാർ ഉൾപ്പെടെ നൂറ്റിപ്പതിനെട്ട് പൊലീസുകാർക്ക് പരിക്കേറ്റതായി പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സ്പെഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടുന്നുണ്ട്.

സമരക്കാർ ഇരുപത് വാഹനങ്ങൾ നശിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു.

രാത്രിയോടെ സമരവേദിയിൽ തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു.

വീണ്ടും സമരപ്പന്തൽ അടക്കം കെട്ടാൻ പ്രവർത്തകർ ഇപ്പോൾ തയ്യാറെടുക്കുകയാണ്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു.

സോനം വാങ്ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തിചാർജ് നടത്തിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്.

സമരപ്പന്തലിലെ ഷീറ്റുകൾ അടക്കം പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും അധികൃതർ വിന്യസിപ്പിച്ചിട്ടുണ്ട്.

നഗരത്തിൽ സമരം ശക്തമായതോടെ തലസ്ഥാനത്ത് വലിയ സംഘർഷമുണ്ടായി. ജന്തർമന്ദറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് ഈ മാർച്ച് സംഘടിപ്പിച്ചത്.

പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് വീണ്ടും പ്രയോഗിക്കുകയും ചെയ്തു. പാർലമെന്റ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു