കോട്ടാത്തല ഡോക്ടർ ബി. ആർ. അംബേദ്കർ പഠന ഗവേഷണ കേന്ദ്രത്തിന്റെ സംസ്ഥാനതല കവി പുരസ്‌കാരം കവി ഉണ്ണി പുത്തൂർ ഏറ്റുവാങ്ങി.
കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ സരസ്വതിയിൽ നിന്നാണ് ഉണ്ണി പുത്തൂർ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചടങ്ങിൽ എൻ. ബേബി, പുത്തൂർ മോഹൻകുമാർ എന്നിവർ സമീപത്തുണ്ടായിരുന്നു.
കവിതാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാനതല കവി പുരസ്‌കാരം ഉണ്ണി പുത്തൂരിന് നൽകിയത്.


