Top News
high court directs respectful treatment of devotees

ഭക്തരോട് മാന്യമായി പെരുമാറണം: ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ഹൈക്കോടതിയുടെ നിർദേശം

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി. ദർശനത്തിനെത്തുന്ന ഭക്തരോടുള്ള ജീവനക്കാരുടെ പെരുമാറ്റം അതിരുവിടരുതെന്നും കോടതി നിർദേശിച്ചു.

ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

ഭക്തജനങ്ങളോട് ജീവനക്കാർ ക്ഷോഭിക്കരുത്. ദർശനത്തിനായുള്ള ക്യൂ സുഗമമായി മുന്നോട്ടുകൊണ്ടുപോകണം. അതേസമയം ഭക്തരും ജീവനക്കാരും പരസ്പരം മര്യാദ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം സുഗമമാക്കുന്നതിനും ജീവനക്കാർക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ ആ ഉത്തരവാദിത്വത്തിന്റെ പേരിൽ ഭക്തരോട് മോശമായി പെരുമാറാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു