പെരിങ്ങോട്ടുകുറുശ്ശിയിലെ ജ്വല്ലറിയിൽ ആയുധധാരികളായ മൂന്നംഗ സംഘം പട്ടാപ്പകൽ വൻ കവർച്ച നടത്തി.
ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം സ്വർണം കവർന്നത്.
ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് പൊലീസ് എഫ്.ഐ.ആറിലുള്ളത്.
സംഭവസമയത്ത് ജ്വല്ലറിയിൽ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
സ്വർണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാക്കൾ പിന്നീട് തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.
പ്രതികൾ ഇതരസംസ്ഥാനക്കാരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് കോട്ടായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്തുന്നതിനും കവർന്ന സ്വർണം വീണ്ടെടുക്കുന്നതിനുമായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


