ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള യുഎസ് ക്രിമിനൽ കേസ് കോടതി റദ്ദാക്കി. യുഎസ് നീതിന്യായ വകുപ്പാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
ഇന്ത്യയിലെ വലിയ സൗരോർജ്ജ പദ്ധതിക്കായി വൻ തുക കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. ഈ വിവരം മറച്ചുവെച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നും കേസ് ഉണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് യുഎസ് കോടതി ഈ കേസ് പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു.
ഇതോടെ രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഔദ്യോഗികമായി വിരാമമായിരിക്കുന്നത്. കേസ് തള്ളിക്കളഞ്ഞ യുഎസ് തീരുമാനം വളരെ സ്വാഗതാർഹമാണെന്ന് അദാനി വ്യക്തമാക്കി.
സത്യം, നീതി, നിയമവാഴ്ച എന്നിവയിലുള്ള വിശ്വാസം അടിയുറച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിലുടനീളം ഈ വിശ്വാസം തങ്ങൾ കാത്തുസൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തന്റെ സന്തോഷം പങ്കുവെച്ചത്. ആരോപണങ്ങൾ തികച്ചും അവാസ്തവമാണെന്ന് അദാനി ഗ്രൂപ്പ് ആദ്യം മുതൽ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ വഞ്ചനക്കുറ്റത്തിനു കേസെടുത്തത്.


