ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ ആരംഭിക്കുന്ന കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ റിസർവേഷൻ, എൻക്വയറി കൗണ്ടർ ആരംഭിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ആവശ്യപ്പെട്ടു.
KST വർക്കേഴ്സ് യൂണിയൻ (INTUC) കൊട്ടാരക്കര യൂണിറ്റ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹരികുമാർ.
കൊട്ടാരക്കര ഡിപ്പോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ വിമർശനങ്ങളും ഹരികുമാർ ഉന്നയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ലാഭകരമായ നിരവധി സർവീസുകൾ നിർത്തലാക്കിയെന്നും ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ദുർബലമായെന്നും ഹരികുമാർ ആരോപിച്ചു.
ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലകൾ നശിച്ച നിലയിലായിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പി. ഹരികുമാർ കുറ്റപ്പെടുത്തി.
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിലവിൽ റിസർവേഷൻ സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക KSRTC സംവിധാനങ്ങളിൽ ലഭ്യമാണ്.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അജിമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ആർ.ജി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ വിനീഷ്, അനിൽകുമാർ, ജയൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റ്റി. സിനി സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അജിമോൻ (പ്രസിഡന്റ്), റ്റി. സിനി (സെക്രട്ടറി), കൃഷ്ണകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


