Top News
കണ്ണൂർ കൂടാളിയിൽ അപകടത്തിൽപ്പെട്ട കാർ.

കണ്ണൂരിൽ കാർ അപകടം: വിവാഹത്തിന് എത്തിയ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ മട്ടന്നൂരിന് സമീപം കൂടാളിയിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം നടന്നത്.

അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശിയായ ഷാനാണ്. ബാക്കി നാലുപേർ ബംഗളൂരു സ്വദേശികളാണ്. വിവാഹ ആവശ്യത്തിനായി നാട്ടിലേക്ക് വരികയായിരുന്നു ഇവർ.

നിയന്ത്രണം വിട്ട കാർ വഴിയരികിലെ തണൽ മരത്തിൽ ഇടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നുപോയി.

സംഭവസ്ഥലത്ത് വെച്ചുതന്നെ ഒരാൾ മരണപ്പെട്ടു. ബാക്കി മൂന്നുപേർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്.

മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുക്കാൻ സാധിച്ചത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു