Top News
തേജസ്വിനി രാജ് മരിച്ച സാങ്കി ടാങ്ക് പരിസരം

പ്രണയനൈരാശ്യം; ബെംഗളൂരുവിൽ വിദ്യാർത്ഥിനി ജീവനൊടുക്കി; സംഭവത്തിൽ അന്വേഷണം

ബെംഗളൂരു സാങ്കി ടാങ്കിൽ കോളേജ് വിദ്യാർത്ഥിനി തേജസ്വിനി രാജിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിക്‌ബാനവാര സ്വദേശിനി തേജസ്വിനി രാജ് (20) ആണ് മരിച്ചത്.

ഗൊരഗുണ്ടെപാളയ എം.ഇ.എസ് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി.

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളേജിൽ നിന്ന് തേജസ്വിനി മടങ്ങിയിരുന്നു.

വൈകുന്നേരം 4.45-ന് പാർക്ക് പരിസരത്ത് അവളെ കണ്ടവരുണ്ട്. രാത്രി പാർക്ക് അടച്ച ശേഷം തടാകത്തിൽ ചാടിയതാകാമെന്നാണ് പോലീസ് കരുതുന്നത്.

നമ്മ മെട്രോയിൽ ജോലി ചെയ്യുന്ന അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. മാതാപിതാക്കളുടെ വിവാഹമോചനം അവളെ മാനസികമായി തളർത്തിയിരുന്നു. കാമുകനുമായുള്ള തർക്കങ്ങളും ഇതിന് ആക്കം കൂട്ടി.

അടുത്തിടെ കാമുകൻ അകലം പാലിക്കാൻ തുടങ്ങിയത് അവളെ വേദനിപ്പിച്ചു.

തിങ്കളാഴ്ച കാമുകനുമായി അരമണിക്കൂറോളം പെൺകുട്ടി ഫോണിൽ വഴക്കിട്ടു. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് കാമുകന് സന്ദേശമയച്ചു. ഉടൻ തന്നെ കാമുകൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

പരിഭ്രാന്തനായ കാമുകൻ തേജസ്വിനിയുടെ അമ്മയെ വിവരം അറിയിച്ചു.

ഉടൻ തന്നെ അമ്മ പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധന നടത്തി. മൊബൈൽ ടവർ ലൊക്കേഷൻ സാങ്കി ടാങ്കിലാണെന്ന് വ്യക്തമായി.

കുടുംബാംഗങ്ങൾ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. കാമുകന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. പെൺകുട്ടിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു