Top News
ചിറയിൻകീഴിൽ ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സ തേടിയ ആശുപത്രി.

കോംബോ ഓഫർ ചതിച്ചു: ഷവർമയും ഷവായും കഴിച്ച 21 പേർ ആശുപത്രിയിൽ

ചിറയിൻകീഴ് കടയ്ക്കാവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ . തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷസ്’ എന്ന കടയിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഷവർമയും ഷവായും ഉൾപ്പെട്ട കോംബോ ഓഫർ കണ്ട് ധാരാളം ആളുകൾ ഇവിടെ എത്തിയിരുന്നു.

ഭക്ഷണം കഴിച്ചവർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ ആശങ്ക പടർന്നു. സ്നേഹ, സംഗീത്, ഗിരീഷ് എന്നിവരടക്കം 21 പേരാണ് ചികിത്സ തേടിയത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രികളിലുമായാണ് ഇവർ ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം കട പൂട്ടി.

സ്ഥാപനത്തിന് ആവശ്യമായ ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു