Browsing Category
NATIONAL NEWS
യുപിയിൽ ഭര്‍ത്താവ് ജീവനൊടുക്കിയതിൽ മനംനൊന്ത് ഭാര്യയും ജീവനൊടുക്കി
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കുടുബപ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ ഭര്‍ത്താവ് വിജയ് പ്രതാപ് ചൗഹാൻ(32) ജീവനൊടുക്കിയതിനെ തുടർന്നാണ് ഉത്തര്‍പ്രദേശിൽ ഭാര്യ ശിവാനി ആത്മഹത്യ ചെയ്തത്. ഉത്തര്‍ പ്രദേശിയിലെ…
പരീക്ഷ എഴുതാൻ താത്പര്യമില്ല ; ‘ബോംബ് ഭീഷണി പരമ്പര’യ്ക്ക് പിന്നിൽ പന്ത്രണ്ടാം ക്‌ളാസുകാരൻ
രാജ്യതലസ്ഥാനത്തെ സ്‌കൂളുകളിലെ ബോംബ് ഭീഷണികൾക്ക് പിന്നിൽ ഒരു പന്ത്രണ്ടാം ക്‌ളാസുകാരാണെന്ന് കണ്ടെത്തൽ. ഭീഷണി മുഴക്കിയതിന്റെ കാരണമാണ് വിചിത്രം. പരീക്ഷ എഴുതാൻ താല്പര്യമില്ലാഞ്ഞതിനാലാണ് താൻ സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചതെന്നാണ് കുട്ടി…
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരിൽ മലയാളിയും
തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ മലയാളിയും ഉണ്ടെന്ന് കണ്ടെത്തൽ. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിർമല (52) ആണ് മരിച്ചത്. ഇക്കാര്യം നിർമ്മലയുടെ ബന്ധുക്കൾ സ്ഥിരീകരിച്ചു. നിര്മലയും ബന്ധുക്കളും…
അസമിലെ കൽക്കരി ഖനിയിലെ വെള്ളപ്പൊക്കം ; ഒരു മൃതദേഹം കണ്ടെടുത്തു
അസമിലെ കൽക്കരി ഖനിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മൃതദേഹം കണ്ടെത്തി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് തൊഴിലാളികളാണ് 300 അടി താഴ്ചയുള്ള കൽക്കരി ഖനിയിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള…
എച്ച്എംപിവി വ്യാപനം ; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി
എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദ സഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും കേരള-കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു. ഇന്നലെ തമിഴ്നാട്ടിൽ…
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. ആകെയുള്ള എഴുപത് സീറ്റുകളിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ…
ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്എംപിവി രോഗബാധ
രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ…
ദേശീയ ഗാനം ആലപിച്ചില്ല ; തമിഴ്നാട് നിയമസഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയി
ദേശീയ ഗാനത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറി. സഭ ചേർന്നപ്പോൾ ദേശീയ ഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി. എന്നാൽ ദേശീയ ഗാനം ഒഴിവാക്കിയതല്ലെന്നും നയപ്രഖ്യാപനത്തിന്…
നയം മാറ്റി ; അവിവാഹിതർക്ക് ഇനി ഓയോയിൽ നോ എൻട്രി
അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോയില്‍ റൂമില്ല. പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് വേണ്ടി അവതരിപ്പിച്ച പുതിയ ചെക്ക് ഇന്‍ നയങ്ങളിലാണ് ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ മാറ്റങ്ങള്‍ കൊണ്ടുവന്നത്. പുതിയ നയപ്രകാരം ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ…
ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം
ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ…