Top News
indians can no longer travel to malaysia visa-free

മലേഷ്യയിലേക്ക് ഇനി വിസ നിർബന്ധം: ഇന്ത്യക്കാർക്കുള്ള സൗജന്യ പ്രവേശനം അവസാനിക്കുന്നു

മലേഷ്യയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയായി പുതിയ തീരുമാനം.

ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശന സൗകര്യം അവസാനിപ്പിക്കാൻ മലേഷ്യ തീരുമാനിച്ചു.

2027 ജനുവരി ഒന്ന് മുതൽ മലേഷ്യയിലെത്തുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ നിർബന്ധമായും വിസ നേടിയിരിക്കണം.

മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ് പ്രകാരം, നിലവിലുള്ള വിസ ഇളവ് 2026 ഡിസംബർ 31-ന് അവസാനിക്കും.

ഇതോടെ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യക്കാർ യാത്രയ്ക്ക് മുമ്പ് സാധുവായ വിസ സ്വന്തമാക്കേണ്ടിവരും.

വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

ഇന്ത്യൻ പൗരന്മാർക്ക് ഡിസംബർ ഒന്ന് മുതൽ മലേഷ്യയുടെ ഔദ്യോഗിക ‘മൈവിസ’ (MyVISA) ഓൺലൈൻ പോർട്ടൽ വഴി വിസയ്ക്കായി അപേക്ഷിക്കാം.

പുതിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ യാത്രക്കാർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, വിസ അപേക്ഷയുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകളും അപേക്ഷകർ ശ്രദ്ധിക്കണം. അപേക്ഷകൾ ഏഴ് പ്രവൃത്തി ദിവസത്തിലധികം ‘New Application’ അല്ലെങ്കിൽ ‘Pending Payment’ എന്ന നിലയിൽ തുടരുകയാണെങ്കിൽ സ്വമേധയാ കാലഹരണപ്പെടും.

അത്തരത്തിൽ അപേക്ഷ റദ്ദായാൽ പുതുക്കിയ അപേക്ഷാ ഫോം ഉപയോഗിച്ച് വീണ്ടും അപേക്ഷിക്കേണ്ടിവരും.

വിസ അപേക്ഷ അംഗീകരിച്ചാലും നിരസിച്ചാലും പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്ന് മലേഷ്യൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താനുള്ള അധികാരവും ഇമിഗ്രേഷൻ വകുപ്പ് നിലനിർത്തിയിട്ടുണ്ട്.

നിലവിൽ 30 ദിവസം വരെ വിസയില്ലാതെ മലേഷ്യ സന്ദർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അനുമതിയുണ്ട്. ഈ സൗകര്യം അവസാനിക്കുന്നതോടെ 2027 മുതൽ മലേഷ്യയിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യക്കാർ മുൻകൂട്ടി വിസ നടപടികൾ പൂർത്തിയാക്കേണ്ടിവരും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു