Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

KERALA NEWS TODAY

കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകിയ പൊലീസ് സ്ഥലത്ത് ബോംബ്…

ആമയൂര്‍ കൂട്ടക്കൊലപാതകം ; പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി. ജയിലിലായിരുന്ന കാലയളവില്‍…

43 ദിവസം നീണ്ട് നിൽകുന്ന രാപ്പകൽ സമര യാത്രയുമായി ആശമാർ

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമര യാത്ര സംഘടിപ്പിക്കാൻ തീരുമാനമായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരോടുള്ള സർക്കാർ അവ​ഗണനയിൽ…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്.…

കോഴിക്കോട് 72കാരി കഴുത്ത് മുറിച്ചു മരിച്ച നിലയില്‍

കോഴിക്കോട് ആനക്കാംപൊയിലില്‍ 72കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന അവസ്ഥയില്‍ ആയിരുന്നു മൃതദേഹം.…

സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ല ; വിൻസി അലോഷ്യസ്

സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് നടി വിന്‍സി അലോഷ്യസ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ല. നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും വിന്‍സി പറഞ്ഞു. 'സിനിമാ സംഘടനകളുടെ…

എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്

കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് കേസിനാപ്‌സദമായ സംഭവം നടന്നത്.

ഐബി ഉദ്യോഗസ്ഥയുടെ മരണം ; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നാണ്…

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 10ആം ക്‌ളാസുകാരിക്ക് നേരെ ഭീഷണി

പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് നേരെ ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ്…

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലെന്ന് പരാതി

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്. പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഇന്നലെ കോട്ടയം വെസ്റ്റ്…