Latest Malayalam News - മലയാളം വാർത്തകൾ

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ NIA റെയ്ഡ്

NATIONAL NEWS : ഇന്ത്യൻ സൈനികരെ ലക്ഷ്യം വച്ച് നടത്തിയ പൂഞ്ച് ഭീകരാക്രമണത്തിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
ജമ്മു കശ്മീരിലുടനീളം നിരവധി സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.
പാക്കിസ്ഥാൻ കമാൻഡർമാരുടെയും ഹാൻഡ്‌ലർമാരുടെയും നിർദ്ദേശപ്രകാരം വിവിധ കപട പേരുകളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകൾ.
ശ്രീനഗർ, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിലാണ് ഓപ്പറേഷൻ നടക്കുന്നത്.

മെയ് 5 ന് രജൗരി ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻഐഎയുടെ റെയ്ഡ് .
നേരത്തെ ഏപ്രിൽ 20ന് പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സാൻജിയോട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം പാക്കിസ്ഥാൻ സൈന്യത്തിൽ നിന്നുള്ള കമാൻഡോകളും കുപ്രസിദ്ധരായ ഭീകരരും ഉൾപ്പെടുന്ന ബോർഡർ ആക്ഷൻ ടീമുകളെ (BATs) പാക് അധീന കശ്മീരിൽ കണ്ടതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പിഒകെയിലെ ലാൻജോട്ടെ, നികൈൽ, കോട്‌ലി, ഖുയിരാട്ട എന്നിവിടങ്ങളിൽ നിന്ന് രജൗരി, പൂഞ്ച് സെക്ടറുകൾക്ക് ചുറ്റും തീവ്രവാദ നീക്കം റിപ്പോർട്ട് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

ബാറ്റ് ഓപ്പറേഷനിൽ ഉൾപ്പെട്ടിരിക്കുന്ന ഭീകരർ സംഘത്തിലെ പാക് സൈന്യത്തിൽ നിന്നുള്ള സൈനികരെയും കമാൻഡോകളെയും പോലെ പരിശീലനം നേടിയവരാണ്.
നിയന്ത്രണരേഖ ആക്രമിക്കാൻ ഇവർ പരിശീലനം നേടിയിരുന്നു. സ്പെഷ്യൽ സർവീസ് ഗ്രൂപ്പാണ് (എസ്എസ്ജി) ബാറ്റ് തയ്യാറാക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ഒളിച്ചിരുന്ന പിന്നിൽ നിന്ന് ആക്രമിക്കുന്നതാണ് ഇവരുടെ രീതി.

Leave A Reply

Your email address will not be published.