ജമ്മു കശ്മീരിലെ കുപ്‌വാര മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ കാംകാരിയിലെ ഫോർവേഡ് പോസ്റ്റിന് നേരെയാണ് വെടിവയ്പ്പ് നടന്നതെന്ന് സൈന്യം അറിയിച്ചു. ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഒരു ഭീകരനെ കൊലപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.