Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരില്‍ ക്ലീനറെ ലോറി ഡ്രൈവര്‍ കൊലപ്പെടുത്തി

Kerala News Today-കണ്ണൂര്‍: കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ്(28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പോലീസില്‍ കീഴടങ്ങി.

പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂര്‍ താലൂക്കാശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.