കെകെ ശിവരാമന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 3 എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍മാരെ മാറ്റി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം. സിപിഐ ജില്ലാ സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ സ്ഥാനം വഹിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ കെകെ ശിവരാമനെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ട്. സംസ്ഥാനത്ത് സിപിഐ, എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ ചുമതല വഹിക്കുന്നത് കൊല്ലം,പാലക്കാട്,ഇടുക്കി ജില്ലകളിലാണ്. ഈ മൂന്ന് ഇടങ്ങളിലെ ആളുകളെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായത്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതില്‍ സി പി ഐ സംസ്ഥാന നേതൃത്വം വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതാണ്. സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിലെ ചിലരും കെകെ ശിവരാമനുമായും തമ്മില്‍ ആസ്വാരസ്ത്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഒടുവില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ പ്രശ്‌നം ചര്‍ച്ച ചെയ്‌ത് തീരുമാനമെടുത്തത്.