Latest Malayalam News - മലയാളം വാർത്തകൾ

സെക്രട്ടറിയേറ്റിൽ തീപിടിത്തം

Kerala News Today-തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. മന്ത്രി പി രാജീവിൻ്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിൻ്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.