Latest Malayalam News - മലയാളം വാർത്തകൾ

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങിമരിച്ചു

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയ യുവാവ് മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലട വിമലാ സദനത്തിൽ അഖിൽ (27) ആണ് മരിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മീനിച്ചിലാറിന്റെ കൈവഴിയായ കടവുപുഴ ആറ്റിലാണ് അപകടമുണ്ടായത്. അഖിലും സുഹൃത്തുക്കളായ അഞ്ചുപേരും…

ഷിരൂരിലെ മണ്ണിടിച്ചിൽ ; സിഗ്നല്‍ ലഭിച്ച രണ്ടിടത്തും അർജുനെ കണ്ടെത്താനായില്ല

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകിട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല.…

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷ്

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് മലയാളി താരം വ്യക്തമാക്കിയത്. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ…

എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ട് വരെ പാർട്ടി പരിപാടികളിൽ…

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്ക് എച്ച്‌1 എൻ1 സ്ഥിരീകരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്‌1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്‌1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന്…

ജമ്മു കശ്‌മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം

ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് സൈന്യം പരിശോധന നടത്തി. ജമ്മുവിൽ ഏറ്റുമുട്ടൽ തുടരുന്ന…

ഖത്തറിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം ; ആളപായമില്ലെന്ന് റിപ്പോർട്ട്

ഖത്തറിലെ താമസ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. വെസ്റ്റ് ബേയിലെ അബ്രാജ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുൻഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഖത്തർ സിവിൽ ഡിഫൻസ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു.…

പ്രതിയെ തേടിയെത്തിയ പോലീസ് ആളുമാറി യുവാവിനെ മർദ്ദിച്ചെന്ന് പരാതി

കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി യുവാവിനെ മർദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ്, ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ കാട്ടാക്കട എസ്ഐ മനോജ് ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ…

രക്ഷാപ്രവർത്തനത്തിൽ അലംഭാവം വന്നെങ്കില്‍ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരും ; കെസി വേണുഗോപാല്‍

മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരുമെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍ എംപി. 'വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. അർജുന്റെ സഹോദരിയുമായി…

ടോവിനോ-അനുരാജ് ചിത്രം ‘നരിവേട്ട’ ഒരുങ്ങുന്നു

'ഇഷ്‌ക്' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ പുതിയ ചിത്രമെത്തുന്നു. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായകനാകുന്നത്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള…