Latest Malayalam News - മലയാളം വാർത്തകൾ

മണിപ്പൂരിൽ സംഘർഷം തുടരുന്നു; വെടിവയ്‌പിൽ ജവാന് പരിക്ക്

NATIONAL NEWS- ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നലെ അർദ്ധരാത്രി കുക്കി വിഭാഗം ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ആയുധദാരികളായ അക്രിമകൾ വീടുകൾക്ക് തീവച്ചെന്നും വെടിവയ്പ് നടത്തിയെന്നുമാണ് വിവരം.

സൈന്യത്തിന് നേരെ നടത്തിയ വെടിവയ്പിൽ ജവാന് പരിക്കേറ്റു. അദ്ദേഹമിപ്പോൾ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ,​ സംഘർഷത്തിൽ അയവുണ്ടാകാത്ത പശ്ചാത്തലത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകും മുമ്പ് അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

അതേസമയം,​ ബി ജെ പി നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകൾ പോലും ആക്രമിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെടാത്തതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.
സംസ്ഥാനത്തെ പത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണാൻ ഈ മാസം 12മുതൽ ഡൽഹിയിൽ തങ്ങുകയാണ്. കൂടിക്കാഴ്ചയ്‌ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാസമാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. കലാപത്തിൽ നൂറിലധികം പേർ മരിച്ചെന്നാണ് കണക്ക്.
ആയിരക്കണക്കിനാളുകൾ പലായനം ചെയ്‌തു. പതിനായിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

Leave A Reply

Your email address will not be published.