KERALA NEWS TODAY – കണ്ണൂർ: എലത്തൂരിൽ അക്രമി ട്രെയിനിൽ തീവെച്ചതിനെ തുടർന്ന് മരിച്ചവരുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖർ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എിഡിജിപി എം ആർ അജിത് കുമാർ, റേഞ്ച് ഐജി നീരജ് കുമാർ ഗുപ്ത തുടങ്ങിയവരും ഉണ്ടായിരുന്നു.
ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ഈ മാസം രണ്ടിന് നടന്ന അതിദാരുണ സംഭവത്തിലാണ് രണ്ടു വയസുകാരിക്കടക്കം മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടത്.
ഓടുന്ന ട്രെയിനിൽ തീവെച്ചതോടെ വണ്ടിയിൽനിന്നു റെയിൽവേ ട്രാക്കിലേക്ക് പ്രാണരക്ഷാർഥം ചാടിയതാണ് മരണത്തിന് കാരണമായത്.