Latest Malayalam News - മലയാളം വാർത്തകൾ

14 വയസുക്കാരൻ ചാമുണ്ഡി തെയ്യം കെട്ടിയാടിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Kerala News Today-കണ്ണൂർ: ചിറക്കൽ പെരുങ്കളിയാട്ടത്തിൽ പതിനാലു വയസുക്കാരൻ അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. സംഭവത്തെക്കുറിച്ച് അടിയന്തര റിപോര്‍ട്ട് സമർപ്പിക്കാൻ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡബ്ല്യുസിഡി ഡയറക്ടര്‍, ജില്ലാ പോലിസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് നിർദേശം.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.