Latest Malayalam News - മലയാളം വാർത്തകൾ

‘സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, അസഭ്യം പറഞ്ഞു’: നടൻ ടൊവീനോയുടെ പരാതിയിൽ കേസ്

ENTERTAINMENT NEWS – കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്റെ പരാതിയിൽ കേസ്.
എറണാകുളം പനങ്ങാട് പൊലീസ് ആണ് നടന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകി. പരാതിക്കൊപ്പം അതിന് ആസ്പദമായ ലിങ്കും നൽകിയിട്ടുണ്ട്.

തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. തുടർന്ന് ഇന്നലെ രാത്രിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിലുള്ളത്. അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.