Kerala News Today-തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും. എറണാകുളം ശിവകുമാർ ആണ് തിടമ്പേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവിൽ നിന്ന് നാദരസ്വരത്തിൻ്റെ അകമ്പടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലിൽ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയൻ മാരാരുടെ മേള അകമ്പടിയിൽ വടക്കുംനാഥന്‍റെ അകത്ത് പ്രവേശിച്ച് തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങൾക്കും ഇരു ദേവസ്വങ്ങൾക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിൻകാട് നടക്കും.
ഇതിന് ശേഷം ശ്രീമൂല സ്ഥാനത്തെത്തി മൂന്ന് വട്ടം ശങ്കുതുന്നതോടെ പൂരത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കമാകും. നാളെയാണ് തൃശൂർ പൂരം. നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍. ആനപ്പറമ്പിലിപ്പോള്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍. മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായും ശിവകുമാറുണ്ടാകും.
Kerala News Today