Kerala News Today-ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡി വൈ എസ് പി കെ ഹരികൃഷ്ണനെ(58) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ.
റെയിൽ പാളത്തിന് സമീപം ഇദ്ദേഹത്തിന്‍റെ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹം സമീപകാലത്ത് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനമുൾപ്പെടെ വിജിലൻസ് കേസുകൾ നിലവിലുണ്ട്. പെരുമ്പാവൂർ ഡി വൈ എസ് പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്.
Kerala News Today