Latest Malayalam News - മലയാളം വാർത്തകൾ

അരിക്കൊമ്പനെ തിരിച്ചറിഞ്ഞെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Kerala News Today-തിരുവനന്തപുരം: അരിക്കൊമ്പനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുന്നതിന് അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ആനയെ കണ്ടെത്തിയിരിക്കുന്നത് ദുഷ്‌കരമായ മേഖലയിലാണെന്നും വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നാല്‍ ഇന്ന് തന്നെ അരിക്കൊമ്പനെ പിടിക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി പറഞ്ഞു.

ഇരുമ്പ് പാലത്തിന് സമീപമോ, തൊട്ടടുത്ത് സൗകര്യമുള്ള മറ്റാവെടെയെങ്കിലും മാറ്റാനാവുമോയെന്ന് നോക്കുന്നു. പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ഫലപ്രാപ്തിയിലാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ കടുത്ത സമർദ്ദത്തിലാണ്. വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത് അവരുടെ ആത്മവീര്യം തകർക്കുമോ എന്ന് ഭയമുണ്ട്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം.

150 പേർ ജീവൻ പണയപ്പെടുത്തിയാണ് കഠിനാധ്വാനം ചെയ്യുന്നത്. ഒരാനെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വന്ന് നിന്ന് കൊടുക്കില്ല. അവർക്കും ബുദ്ധിയുണ്ട്. അതിനനുസരിച്ച് പ്ലാൻ മാറും, അതവിടത്തെ പ്രായോഗിക സ്ഥിതിക്കനുസരിച്ച്. യുക്തിസഹമായ നടപടി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത് ദൗത്യത്തെ ബാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.