ENTERTAINMENT NEWS:കളരി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തി മലയാളത്തിൽ ചിത്രീകരിച്ച മുഴുനീള ഗാനമാണ് തച്ചോളി വർഗ്ഗീസ് ചേകവറിലെ മാലേയം മാറോടലിഞ്ഞും എന്ന ഗാനം .ബൃന്ദ , കല എന്നീ കൊറിയോ ഗ്രാഫേഴ്സ് ആണ് ഈ ഗാനരംഗത്തിന് ചുവടുകൾ ഒരുക്കിയത് .പ്രേക്ഷകരെ ത്രസിപ്പിക്കും വിധം അഭിനയിച്ചും അതിശയിപ്പിച്ചും മോഹൻ ലാലും നിരോഷയും നൃത്ത ചുവടുകളുമായി ഈ ഗാന രംഗത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട് .കളരി അഭ്യാസങ്ങളോട് കടുത്ത ആരാധന തോന്നുന്ന ഗാനമാണ് മാലേയം മാറോടലിഞ്ഞും എന്ന ഗാനം .സി.വി .എൻ കളരി സംഘത്തിൻ്റെ ഗുരുവായ സുനിൽ കുമാറും ഈ ഗാന രംഗം ചിത്രീകരിക്കാൻ കൊറിയോ ഗ്രാഫേഴ്സിനെ സഹായിച്ചിട്ടുണ്ട് .പ്രതിരോധത്തിനും ആക്രമണത്തിനും പുറത്തെടുക്കുന്ന ആക്ക ചുവടുകൾ തൊട്ട് നീക്ക ചുവടും വട്ട ചുവടും ചട്ട ചുവടുമെല്ലാം ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് .വടിവുകളായ ഗജവടിവും , സിംഹ വടിവുമെല്ലാം ഈ ഗാനരംഗത്തിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നു .ഓതിരം, കടകം, ചടുലം തുടങ്ങി അടവുകളിൽ പലതും ഈ സിനിമാ ഗാനത്തിൽ മിന്നി മറയുന്നത് കാണാം .വ്യത്യസ്തമായ മെയ് വഴക്കത്തോടെയും , ശാരീരിക ചലനത്തോടെയും മോഹൻ ലാൽ എന്ന അതുല്യ നടനും വികാരാ വിഷ്ക്കരണത്തിൻ്റെ സംവേദന തലത്തെ ഈ ഒറ്റ ഗാനരംഗത്തിലൂടെ ബഹുദൂരം മുന്നോട്ട് കൊണ്ട് പോയി എന്ന് നിസംശയം പറയാം .