Latest Malayalam News - മലയാളം വാർത്തകൾ

മത്സ്യം കൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം; വേണ്ടി വന്നത് 38 തരം മീനും എട്ട് മണിക്കൂറും

ENTERTAINMENT NEWS:കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നിർമ്മിച്ച് ഡാവിഞ്ചി സുരേഷ്. 300 കിലോയിലധികം മീനുകൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചത്.38 ഇനം കടൽ-കായൽ മത്സ്യങ്ങൾ കൂട്ടിയിണക്കി 16 അടി വലുപ്പത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിലായാണ് സുരേഷ് ചിത്രമൊരുക്കിയത്.രാത്രി രണ്ട് മണിയോടെ ആരംഭിച്ച ചിത്രരചന പൂർത്തിയാവാൻ എട്ട് മണിക്കൂർ വേണ്ടി വന്നു. ഡാവിഞ്ചി സുരേഷ് നിർമ്മിക്കുന്ന തൊണ്ണൂറ്റി മൂന്നാമത്തെ ചിത്രമാണിത്. 50 കിലോ ചെമ്മീന്‍, 50 കിലോ കക്ക, 70 കിലോ വാള, 40 കിലോ കിളിമീനും ബാക്കി 90 കിലോയോളം പലവിധ മീനുകളുമാണ് ചിത്രത്തിനായി ഉപയോഗിച്ചത്.നവകേരള സദസിനോടനുബന്ധിച്ച് തൃശൂർ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോടാണ് ചിത്രം നിർമിച്ചത്. ഡിസംബർ ആറിനാണ് കയ്പമംഗലം നിയോജക മണ്ഡലത്തിൽ എം.ഇ എസ് അസ്മാബി കോളേജിൽ നവകേരള സദസ് നടക്കുന്നത്.പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായി മത്സ്യതൊഴിലാളികളുടെ ആവശ്യപ്രകാരമാണ് ഡാവിഞ്ചി സുരേഷ് ചിത്രം നിർമ്മിച്ചത്.

Leave A Reply

Your email address will not be published.