Verification: ce991c98f858ff30

തരംഗമായി സൂര്യയുടെ ‘കങ്കുവ’ പോസ്റ്റർ

ENTERTAINMENT NEWS – സിനിമ പ്രേമികളുടെ കാത്തരിപ്പിനൊടുവിൽ ഇന്നലെയാണ് സൂര്യനായകനാവുന്ന ‘സൂര്യ 42’ന്റെ യഥാർത്ഥ പേരെത്തിയത്. അഭ്യൂഹങ്ങൾക്കും പ്രവചനങ്ങൾക്കുമൊടുവിൽ സിരുത്തൈ ശിവയുടെ സിനിമയ്ക്ക് ‘കങ്കുവാ’ എന്നാണ് പേരിട്ടരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചത് ഇതുവരെ ടൈറ്റിൽ പോസ്റ്റർ രണ്ടരക്കോടിയിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്.

ഒരു ദിവസത്തിനുള്ളിൽ ഇത്രയും കാഴ്ച്ചക്കാരെ സ്വന്തമാക്കിയിട്ടുള്ള വിരലിലെണ്ണാവുന്ന ടൈറ്റിൽ പോസ്റ്ററുകൾ മാത്രമാണ് നേരത്തെയുണ്ടായിരിക്കുന്നത്.
യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമ്മാണം.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. വെട്രി പളനിസാമി, നിഷ്ദ് യൂസഫ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.

സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണ് കങ്കുവ. ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിഷ പടാനിയാണ് നായിക.
2024ൽ പൊങ്കൽ റിലീസായിട്ടാണ് ചിത്രം എത്തുക എന്നാണ് റിപ്പോർട്ട്.ആക്ഷൻ സീക്വൻസുകളുടെ കൊറിയോഗ്രാഫി സുപ്രിം സുന്ദർ നിർവഹിക്കുന്ന സിനിമയുടെ തിരക്കഥ നാരായണനാണ്.ഒരു പിരിയോഡിക് ഡ്രാമയായാണ് സൂര്യ 42 എത്തുന്നത്. മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് കങ്കുവ വരുന്നത്.

Leave A Reply

Your email address will not be published.