Latest Malayalam News - മലയാളം വാർത്തകൾ

നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala News Today-മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിൻ്റെ മകൻ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 7.30 ഓടെയാണ് സംഭവം. പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്സൽ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

പ്രജേഷിൻ്റെ അയൽക്കാരിയാണ് അപകടത്തിൽ മരിച്ച മേരി. അപകടത്തിൽ കുട്ടി ഉൾപ്പടെയുള്ള മൂന്ന് പേർക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.