Kerala News Today-കുമളി: അരിക്കൊമ്പൻ എവിടെയെന്ന മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു. വനം വകുപ്പിന് അരിക്കൊമ്പൻ്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ-തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല.
തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത് മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെന്നാണ് വിവരം. മൂന്ന് ദിവസം കൊണ്ട് അരിക്കൊമ്പന്‍ ഇരുപത് കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കാത്തത് ആശങ്കയ്ക്ക് കാരണമായിരുന്നു. പെരിയാര്‍ സങ്കേതത്തില്‍ തുറന്നിവിട്ട അരിക്കൊമ്പനില്‍ നിന്ന് ഒരോ മണിക്കൂര്‍ ഇടവിട്ടാണ് സിഗ്നലുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ ബന്ധം നഷ്ടമാവുകയായിരുന്നു. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവും ആണെങ്കില്‍ സിഗ്നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. സിഗ്നല്‍ നഷ്ടപ്പെട്ടതിന് പിന്നാലെ സംഘങ്ങളായി തിരിഞ്ഞ് വനംവകുപ്പ് തെരച്ചിലും ആരംഭിച്ചിരുന്നു.
Kerala News Today