National News-ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരപ്പന്തലിലെത്തി ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷ. സമരം രാജ്യത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു എന്ന പി ടി ഉഷയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സന്ദർശനം. കൂടിക്കാഴ്ച കഴിഞ്ഞു മടങ്ങിയ പി ടി ഉഷയെ താരങ്ങൾക്ക് പിന്തുണയുമായി എത്തിയവരിൽ ഒരാൾ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.
ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്. സമരവേദിയിൽ നിന്നും മടങ്ങുമ്പോൾ ജന്ദർ മന്ദറിലെ വേദിയുടെ പുറത്തു നിന്നിരുന്ന ഒരാൾ വാഹനം തടയുകയായിരുന്നു. വിഷയവുമായി പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. 25 മിനിറ്റോളമാണ് പി ടി ഉഷ താരങ്ങളോട് സംസാരിച്ചത്. പ്രതിഷേധമുണ്ടാവാൻ സാധ്യതയുള്ളതിനാൽ സമര വേദിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. അതേസമയം ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിൻ്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക്ക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം.
National News