Latest Malayalam News - മലയാളം വാർത്തകൾ

ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് എസ്ഐ മരിച്ചു

Kerala News Today-കോട്ടയം: ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജാണ്(52) മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടു കളി സംഘത്തെ പിടിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.