Latest Malayalam News - മലയാളം വാർത്തകൾ

‘സ്ത്രീ ശരീരം അമൂല്യമാണ്, മൂടിവെക്കുന്നതാണ് നല്ലത്’: സല്‍മാന്‍ ഖാന്‍

Entertainment News-സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കുന്നതാണ് നല്ലതെന്നും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്‍മാന്‍ നിര്‍ദേശിച്ചിരുന്നതായി യുവനടി പലിക് തിവാരി വെളിപ്പെടുത്തിയിരുന്നു. ഇതിനോടാണ് സല്‍മാന്‍ ഖാൻ്റെ പ്രതികരണം.

ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മയോട് സംസാരിക്കുക ആയിരുന്നു സൽമാൻ. ഷര്‍ട്ട് അഴിച്ചുമാറ്റി സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് എതിരെ ഇത്തരം നിലപാടെടുക്കുന്നത് ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ചോദ്യം. “അത് ഇരട്ടത്താപ്പല്ല. മാന്യമായ ഒരു സിനിമ ചെയ്യുമ്പോൾ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണും. സ്ത്രീ ശരീരം അമൂല്യം ആണ്. അത് മൂടി വയ്ക്കുന്നതാണ് നല്ലത്, എനിക്ക് അത് നന്നായി തോന്നുന്നു. പ്രശ്നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതി, നിങ്ങളുടെ സഹോദരി, നിങ്ങളുടെ ഭാര്യ, നിങ്ങളുടെ അമ്മ. എനിക്കത് ഇഷ്ടമല്ല” എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.

കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

 

 

 

 

 

 

Entertainment News

Leave A Reply

Your email address will not be published.