Kerala News Today-കൊല്ലം: കൊല്ലം ബൈപ്പാസില്‍ മങ്ങാട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. കാറപകടത്തില്‍ കായംകുളം കണ്ടല്ലൂർ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവര്‍ മരിച്ചു. ഹോമിയോ ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയിൽ നിന്നും ഹോമിയോപതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി കായംകുളത്തേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു. ബൈപ്പാസുണ്ടായ ബൈക്ക് അപകടത്തില്‍ നെടുമ്പന സ്വദേശി വി ജി രഞ്ജിത്തും മരിച്ചു. കൊല്ലം കളക്ടറേറ്റ് ജീവനക്കാരനാണ് രഞ്ജിത്ത്. നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന ഓടയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Kerala News Today