KERALA NEWS TODAY- തിരുവനന്തപുരം : പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഗവൺമെന്റ് സ്കൂളുകളിൽ 30% സീറ്റ് വർധനവ് ഉണ്ടാകും.
എയ്ഡഡ് സ്കൂളുകളിൽ 20% സീറ്റ് വർധനവും. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 20% സീറ്റ് വർധനവ് വരും.