National News-ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറംഗ്ദളിനെ അൽ ഖ്വയ്ദ പോലുള്ള ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്. ജൂലൈ 10ന് സംഗ്രൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.
National News