Latest Malayalam News - മലയാളം വാർത്തകൾ

‘രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍’: ചെന്നിത്തലയ്ക്ക് മറുപടിയുമായി റോഷി അ​ഗസ്റ്റിൻ

Kerala News Today-കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ്(എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പുറത്തുപോയതല്ല, കോണ്‍ഗ്രസ് പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതില്‍ സന്തോഷമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വന്നാൽ സന്തോഷമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. അവര്‍ യുഡിഎഫിൻ്റെ ഭാഗമായിരുന്നു. തിരിച്ചുവന്നാല്‍ സന്തോഷം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.