Latest Malayalam News - മലയാളം വാർത്തകൾ

‘ഇരുചക്രവാഹനങ്ങളില്‍ കുട്ടികൾക്ക് പിഴ ചുമത്തില്ല’: ഗതാഗതമന്ത്രി

Kerala News Today-തിരുവനന്തപുരം: ഇരുചക്രവാഹന വാഹനങ്ങളിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല.
നാളെ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കി തുടങ്ങും.

692 ക്യാമറകള്‍ പ്രവർത്തനസജ്ജമാണ് 34 ക്യാമറകൾ കൂടി സജ്ജമാക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ റോഡ് സുരക്ഷ നിയമങ്ങൾ കർശനമാകുന്നതിന് വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ റോഡപകടങ്ങൾ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ്.
ദിവസവും 12 പേരോളം സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നു. 2023 ഏപ്രിൽ വരെയുള്ള കണക്കുകള്‍ പ്രകാരം 1447 പേർ മരിച്ചു, 19,000 ൽ അധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.