National News-മൈസുരു: ഗോവധ നിരോധന നിയമം മാറ്റാനൊരുങ്ങി കര്‍ണാടക സർക്കാർ. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. നിയമം കര്‍ഷക വിരുദ്ധമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.
കാളകളെ അറവുശാലകളില്‍ കൊണ്ടുപോയി കൊല്ലാമെങ്കില്‍ പശുവിനെ കൊല്ലുന്നതില്‍ പ്രശ്നമെന്താണെന്ന് മൃഗസംരക്ഷണമന്ത്രി കെ.വെങ്കിടേശ് ചോദിച്ചു.
നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാറ്റങ്ങൾ ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് വ്യക്തമാക്കി. ഒരു പ്രായം കഴിഞ്ഞ പശുക്കളെ ഒഴിവാക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്.
പ്രായാധിക്യം വന്നോ അസുഖം വന്നോ ചത്തതിനെ കുഴിച്ചിടാൻ പോലും പല കർഷകർക്കും ബുദ്ധിമുട്ടാണ്. ഇവ ചത്തതെങ്ങനെ എന്ന് കൃത്യമായി വ്യക്തമാക്കിയില്ലെങ്കിൽ അറസ്റ്റുൾപ്പടെ നിയമത്തിന്‍റെ നൂലാമാലകൾ ഭയക്കേണ്ട സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി മൈസുരുവിൽ വ്യക്തമാക്കി.
2020-ൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധനിരോധന നിയമഭേദഗതിയിൽ പശുക്കളെ കൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റിയിരുന്നു.
പശുവിനെ കൊല്ലുകയോ പശുവിറച്ചി സൂക്ഷിക്കുകയോ ചെയ്യുന്നുണ്ടോ എന്നറിയാൻ പോലീസിന് വാറന്‍റില്ലാതെ പരിശോധനയ്ക്ക് ഭേദഗതിയിൽ അനുമതിയുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും 50,000 രൂപ മുതൽ അഞ്ച് ലക്ഷം വരെ പിഴശിക്ഷയുമുണ്ട്.
National News