Latest Malayalam News - മലയാളം വാർത്തകൾ

അശ്വിനി വൈഷ്ണവ് ഏറ്റവും മികച്ച റെയില്‍വെ മന്ത്രിയെന്ന് ബിജെപി

National News-ന്യൂഡൽഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി. ട്രെയിന്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ എക്കാലത്തെയും യോഗ്യതയുള്ള റെയില്‍വെ മന്ത്രിയാണ് അശ്വിനി വൈഷണവ്. യുപിഎ കാലത്തെ റെയില്‍വെ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്നും ബിജെപി ഭരണത്തിൽ റെയില്‍വെ രംഗത്ത് വികസനത്തിനൊപ്പം സുരക്ഷയും സർക്കാര്‍ മെച്ചപ്പെടുത്തിയെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.

ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയിൽവെ മന്ത്രിയുടെ രാജിക്കാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമത, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വേ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ചാണ് ബിജെപിയുടെ വിമർശനം.
ഇതിനിടെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. റെയിൽവെയെ മുൻനിർത്തി ബിജെപി നടത്തുന്ന വികസന പ്രചരണത്തെ തടയുകയാണ് ലക്ഷ്യം.

അപകടത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനാണെന്നും അദ്ദേഹത്തിൻ്റെ രാജി അനിവാര്യമാണെന്നും തൃണമൂൽ അടക്കമുള്ള പാർട്ടികളുടെ നിലപാട് എടുത്തു. ബാലസോർ ട്രെയിൻ അപകടത്തിൻ്റെ ഉത്തരവാദികളെ കണ്ടെത്തി എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.
ട്രെയിൻ അപകടത്തിൻ്റെ യഥാർത്ഥ ഉത്തരവാദി മന്ത്രി ആണെന്ന് പ്രതിപക്ഷ പാർട്ടികൾ വധിക്കുന്നു. ‘കവച്’ സവിധാനം ട്രെയിനുകളിൽ അപ്രത്യക്ഷമായതിൻ്റെ അടക്കം ഉത്തരവാദിത്വമാണ് അവർ മന്ത്രിയ്ക്ക് മേൽ ചുമത്തുന്നത്.

 

 

 

 

 

 

National News

 

Leave A Reply

Your email address will not be published.