Latest Malayalam News - മലയാളം വാർത്തകൾ

കപ്പലിൽ നിന്ന് പിടിച്ച ലഹരിമരുന്നിൻ്റെ മൂല്യം 25000 കോടി; വിവരം ശേഖരിച്ച് എന്‍ഐഎ

Kerala News Today-കൊച്ചി: കൊച്ചി ആഴക്കടല്‍ വഴിയുള്ള ലഹരിക്കടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെന്ന് സൂചന. 25,000 കോടിയുടെ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസില്‍ പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച എന്‍ഐഎ പിടിയിലായ പാക് പൗരനെ ചോദ്യം ചെയ്തു.

കപ്പലിൽ നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിൻ ലഹരിമരുന്നിൻ്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂർത്തിയായത്. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിലാണ് ഇത്രയധികം വിപണിമൂല്യമുളളതൊന്നും എൻസിബി അധികൃതർ പറഞ്ഞു. 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തുവെന്നാണ് എൻസിബി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍സിബി നല്‍കുന്ന ഔദ്യോഗികവിവരം.

അതേസമയം സംഭവത്തിൽ എൻഐഎ വിവര ശേഖരണം നടത്തി. എടിഎസും എൻസിബിയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. പിടിയിലായ പാക് പൗരനെ ചോദ്യം ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട ലഹരിക്കടത്തുകാരായ ഹാജി സലിം നെറ്റ് വർക് ആണ് കൊച്ചിയിലേക്ക് ലഹരി കടത്തിയത്. പിടിച്ചെടുത്തതിലും കൂടുതൽ ലഹരിമരുന്നുകൾ കടലിൽ മുക്കിയതായും കസ്റ്റഡിയിലുളള പാക് പൗരൻ മൊഴി നൽകിയിട്ടുണ്ട്. ശനിയാഴ്ച എൻസിബിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്.

നാവികസേന പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം വെളളം കയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്സലുകൾ കടലിൽ മുക്കിയിരുന്നു. ഈ പാഴ്സലുകൾ ജിപിഎസ് സംവിധാനം ഉപയോ​ഗിച്ച് സംഘത്തിന് വീണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിന് മുമ്പ് മുക്കിയ ലഹരി കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുളള നീക്കം നാവികസേനയുടെ സഹായത്തോടെ എൻസിബി നടത്തുന്നുണ്ട്. കപ്പൽ മുക്കി ചെറിയ ബോട്ടുകളിൽ കടന്നുകളയാനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം. ഇതിൽ ഒരു ബോട്ടിനെ പിന്തുടർന്നാണ് പാക് സ്വദേശിയെ നേവി പിടികൂടിയത്.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.