Latest Malayalam News - മലയാളം വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ് എൽ ശ്യാം അന്തരിച്ചു

Kerala News Today-തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് എൽ ശ്യാം അന്തരിച്ചു. 54 വയസ്സായിരുന്നു. അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയില്‍ ആയിരുന്നു. ദീപിക, കേരള കൗമുദി എന്നീ പത്രങ്ങളില്‍ ലേഖകന്‍ ആയിരുന്ന ശ്യാം കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എസ് എൽ ശ്യാം. വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ ഇന്ദു (സെക്രട്ടറിയേറ്റ്), മകൻ മാധവൻ. രാഷ്ട്രദീപിക, മംഗളം, തൃശൂർ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. എസ് എൽ ശ്യാമിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചിച്ചു.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.