Latest Malayalam News - മലയാളം വാർത്തകൾ

ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി ആവിശ്യപ്പെട്ടു; വാങ്കഡെയ്‌ക്കെതിരായ എഫ്ഐആർ

National News-ന്യൂഡൽഹി: ഷാരൂഖ് ഖാൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കൂലി ആവശ്യപ്പെട്ട സമീർ വാങ്കഡെയ്ക്കും മറ്റു നാല് പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്ഐആർ വിവരങ്ങൾ പുറത്ത്. ഷാരൂഖിൻ്റെ മകൻ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പണം നേടാന്‍ സമീർ വാങ്കഡെ ശ്രമിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. ഇതിനായി കേസിലെ സാക്ഷി കെ പി ഗോസാവിക്കൊപ്പം സമീര്‍ ഗൂഢാലോചന നടത്തിയതായും ഷാരൂഖ് ഖാനോട് ഗോസാവി 25 കോടി ആവശ്യപ്പടുകയും 18 കോടിക്ക് ധാരണയായതായും അതിൽ 50 ലക്ഷം വാങ്ങിയതായും എഫ്ഐആറിൽ പറയുന്നു.

ആര്യൻ ഖാനെതിരെ വ്യാജ കേസ് ചമച്ച് ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി രൂപ ആവശ്യപ്പെടാനായിരുന്നു ഉദ്യോ​ഗസ്ഥൻ്റെ പദ്ധതി. 18 കോടിക്ക് തുക ഉറപ്പിക്കുകയും 50 ലക്ഷം മുൻകൂറായി വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു. സമീർ വാങ്കഡേ നിരവധി വിദേശയാത്രകൾ നടത്തി. എന്നാൽ, ഇവയെക്കുറിച്ച് സിബിഐക്ക് മുന്നിൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

അതി​ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോ​ഗസ്ഥനെതിരെ സിബിഐ ഉയർത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സമീറിൻ്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ. 2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ ആഡംബര കപ്പലായ കോ‍ർഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തുകയും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകുകയും ചെയ്തു.

മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ ആര്യൻ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു. പിന്നീടാണ് സംഭവത്തിന് പിന്നിൽ ഉദ്യോ​ഗസ്ഥനായ സമീർ വാങ്കഡെക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്.

 

 

 

 

 

National News

 

Leave A Reply

Your email address will not be published.