KERALA NEWS TODAY – ബസിനും ലോറിക്കുമിടയില്‍പ്പെട്ട് അല്‍ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥിനികള്‍. അരീക്കോട്–കോഴിക്കോട് റൂട്ടില്‍ മാവൂർ താത്തൂര്‍പൊയിലില്‍ ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
സ്കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍ ബസിനെ മറികടക്കുമ്പോള്‍ എതിരെ വന്നെ ലോറിക്കിടയില്‍ പെടുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബസിന് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ വിദ്യാർഥിനികൾ ഇടുങ്ങിയ വഴിയിൽ വെച്ച് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ എതിർദിശയിലൂടെ ലോറി വന്ന് ബൈക്കിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.