Kerala News Today-കൊച്ചി: എഴുതാത്ത പരീക്ഷ പാസായെന്ന റിസൾട്ടിനു പിന്നില്‍ ഗുരുതര ക്രമക്കേടെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വാദം തള്ളി മഹരാജാസ് കോളേജ് പ്രന്‍സിപ്പാള്‍ രംഗത്ത്. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിനായി ഫീസ് അടച്ചതിന്‍റെ രേഖ പ്രിന്‍സിപ്പല്‍ പുറത്തുവിട്ടു. ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയുകയും ചെയ്തെന്ന് പരീക്ഷാകണ്‍ട്രോളര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിവാദത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. റീ അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാന്‍ ഫീസും അടച്ചിരുന്നു.
എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്.
റീ അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആർഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
ജൂനിയര്‍ ബാച്ചിനൊപ്പം റിസര്‍ട്ട് വന്നതില്‍ ആര്‍ഷോ ഗൂഢാലോചനവാദം ആവര്‍ത്തിച്ചതോടെയാള്‍ പ്രിൻസിപ്പാളിന്‍റെ വിശദീകരണം.
Kerala News Today