WORLD TODAY – സോള്‍: കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ (25) മരിച്ച നിലയില്‍. ആസ്ട്രോ എന്ന കെ-പോപ് ബാന്‍ഡിലെ അംഗമാണ് മൂണ്‍ബിന്‍.
കഴിഞ്ഞ ദിവസം രാത്രി 8.10 ഓടെയാണ് സോളിലെ ഗന്‍ഗ്നം ജില്ലയിലെ വീട്ടില്‍ മൂണ്‍ബിന്നിനെ ബോധരഹിതനായി മാനേജര്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസിനെ വിവിരമറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയന്‍ ന്യൂസ് ഔട്ട്ലെറ്റായ സൂംപിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗായകന്റെ മരണത്തില്‍ സംഗീതലോകവും സുഹൃത്തുക്കളും ആരാധകരുമെല്ലാം അനുശോചനം രേഖപ്പെടുത്തി.
2016 ഫെബ്രുവരി 23 നാണ് മൂണ്‍ബിന്‍ കാലരംഗത്ത് എത്തുന്നത്. പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്സ് ഓവര്‍ ഫ്ളവേഴ്സില്‍’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂണ്‍ബിന്‍ ആയിരുന്നു. പിന്നീടാണ് ആസ്ട്രോ ബാന്‍ഡില്‍ അംഗമാകുന്നത്.