Kerala News Today-കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിൻ്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആര്‍പിഎഫും പോലീസും എത്തി പരിശോധന നടത്തുകയാണ്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു സര്‍വ്വീസ്. കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി. കഴിഞ്ഞ ഏപ്രിൽ 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രക്ക് തുടക്കമായത്.
Kerala News Today