Latest Malayalam News - മലയാളം വാർത്തകൾ

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകള്‍

NATIONAL NEWS – ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിനിലാണ് ഈ കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
3253 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോ​ഗികളുടെ എണ്ണം 31,194 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനമായും പ്രതിവാര നിരക്ക് 3.47 ശതമാനമായും വർധിച്ചതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1963 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച നിർദേശം നൽകിയിരുന്നു. ആരോഗ്യകേന്ദ്രങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം.
പ്രകടനം അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രിമാർ നേരിട്ട് ആശുപത്രികളിലെത്തണമെന്നും നിർദേശം നൽകിയിരുന്നു.

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ രോഗസ്ഥിരീകരണ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം.
പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജന ബോധവത്‌കരണ പരിപാടികളും നടപ്പാക്കണം. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും പരിശോധനയും വാക്സിനേഷനും വേഗത്തിലാക്കണമെന്നും മന്ത്രാലയം നിർദേശം നൽകി

മുൻകരുതൽ ഡോസ് നൽകി വാക്സിനേഷൻ നിരക്ക് കൂട്ടാൻ സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡ് ഇന്ത്യ പോർട്ടലിൽ തങ്ങളുടെ കോവിഡ് കണക്കുകൾ വീഴ്ചയില്ലാതെ സംസ്ഥാനങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.