Verification: ce991c98f858ff30

KPOA ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

Local News-കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ 8-ാo ജില്ലാ സമ്മേളനം ഏപ്രിൽ 28,29 തീയതികളിൽ കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണ പരിപാടികളുടെ തുടകമെന്നോണം ഇന്ന് രാവിലെ കൊട്ടാരക്കരയിൽ അസോസിയേഷൻ ഓഫീസിൽ വച്ച് നടന്ന ക്യാരംസ് ടൂർണമെന്റ് കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാർ സാർ ഉദ്ഘാടനം ചെയ്തു.

12 ടീമുകൾ ക്യാരംസ് ഡബിൾസ് ടൂർണമെന്റിൽ പങ്കെടുത്തു. കൊല്ലം റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ടൂർണമെന്റിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ കൊട്ടാരക്കര ഡി വൈ എസ് പി ജി ഡി വിജയകുമാർ, ആദർശ് എന്നിവരടങ്ങിയ കൊട്ടാരക്കര സബ് ഡിവിഷൻ ടീം ഒന്നാം സ്ഥാനം നേടി വിജയിച്ചു.

വാശിയേറിയ മത്സരം കാഴ്ചവച്ച കൊല്ലം റൂറൽ ഡി സി ആർ ബി ടീം രണ്ടാം സ്ഥാനം നേടി. കെ പി ഓ എ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി സാജു ആർ എൽ, ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ്, ട്രഷറർ ആർ.രാജീവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ.എ, ബിജു വി. പി, പ്രോഗ്രാം കൺവീനർ സന്തോഷ്‌ കുമാർ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്ക് ജില്ലാ സമ്മേളനതൊടനുബന്ധിച്ചു നടക്കുന്ന കുടുംബസംഗമത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.

 

 

 

 

Local News

Leave A Reply

Your email address will not be published.